വള്ളംകളി അവധി വിവാദം: മുഖ്യമന്ത്രിയുടെ രഹസ്യ പരാമർശത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് റെജി ചെറിയാൻ എംഎൽഎ


ഷീബ വിജയൻ

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട്ടിൽ പ്രാദേശിക അവധി നൽകില്ലെന്ന നിലപാടിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ഭരണപക്ഷത്തെ റെജി ചെറിയാൻ എംഎൽഎ രംഗത്തെത്തി. നിയമസഭയിൽ അനുകൂല മറുപടി നൽകിയ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ രഹസ്യപരാമർശം തന്നെ ഏറെ വിഷമിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. മുന്നണിക്കകത്തുള്ള എംഎൽഎ എന്ന നിലയിൽ മുഖ്യമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന 29-ാം തീയതി ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് പ്രാദേശിക അവധി വേണമെന്ന് റെജി ചെറിയാൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഈ സമയം വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയെങ്കിലും, പിന്നീട് കസേരയിലേക്ക് തിരിച്ചെത്തിയ ശേഷം തൊട്ടടുത്തിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയോട് ഒരു കാരണവശാലും അവധി നൽകില്ല എന്ന് മുഖ്യമന്ത്രി പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്ന് റെജി ചെറിയാൻ പറഞ്ഞു. അതേസമയം, ഈ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തത ഇത്രമാത്രമേയുള്ളൂ എന്ന് വീഡിയോ പങ്കുവെച്ച് കെ.യു. ജനീഷ് കുമാർ എംഎൽഎയും ബിനീഷ് കോടിയേരിയും പരിഹസിച്ചു.

article-image

WSSASA

You might also like

  • Lulu Exchange
  • Straight Forward

Most Viewed