ബഹ്റൈൻ ടൂറിസം മേഖലയിൽ വളർച്ച: പ്രധാന പദ്ധതികൾ വിലയിരുത്തി അധികൃതർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (BTEA) 2026-ലെ മൂന്നാമത് പതിവ് ബോർഡ് യോഗം വിനോദസഞ്ചാര കാര്യ മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറഫിയുടെ അധ്യക്ഷതയിൽ ചേർന്നു. ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാറ അഹമ്മദ് ബുഹിജിയും യോഗത്തിൽ പങ്കെടുത്തു.

2026-ലെ രണ്ടാം പാദത്തിലെ ടൂറിസം മേഖലയുടെ പ്രവർത്തന സൂചികകൾ, വികസന മുൻഗണനകൾ, സുസ്ഥിര വളർച്ച ഉറപ്പാക്കാനുള്ള നടപടികൾ എന്നിവ യോഗം വിശദമായി വിലയിരുത്തി. അന്താരാഷ്ട്ര തതലത്തിലും പ്രാദേശിക തലത്തിലും പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ബഹ്‌റൈനെ ഉയർത്തുന്നതിനായി അതോറിറ്റി നടപ്പിലാക്കുന്ന വിപണന-പ്രചാരണ പരിപാടികളും യോഗത്തിൽ ചർച്ചയായി.

വരുന്ന മാസങ്ങളിലെ പരിപാടികളുടെ കലണ്ടർ, തന്ത്രപ്രധാന പദ്ധതികൾ, എം.ഐ.സി.ഇ (Meetings, Incentives, Conferences, Exhibitions) ടൂറിസം മേഖലയുടെ വികസനം എന്നിവ യോഗത്തിൽ അവലോകനം ചെയ്തു. ലോകോത്തര പ്രദർശന കേന്ദ്രമായ 'എക്സിബിഷൻ വേൾഡ് ബഹ്‌റൈനി'ലെ പുരോഗതിയും ആഗോളതലത്തിലുള്ള പ്രമുഖ സമ്മേളനങ്ങളും എക്സിബിഷനുകളും രാജ്യത്തേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളും ബോർഡ് വിലയിരുത്തി.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വിനോദസഞ്ചാര വികസനത്തിനും മുൻഗണന നൽകിക്കൊണ്ട് കൂടുതൽ ഗുണനിലവാരമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കുമെന്നും മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറഫി വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed