ഗുണ്ടാസംഘങ്ങൾക്ക് പൂട്ടിടാൻ 'ഓപ്പറേഷൻ ഗ്രിപ്പ്': 300 പേരുടെ പട്ടിക തയാറാക്കി
ഷീബ വിജയൻ
സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ തളയ്ക്കാൻ 'ഓപ്പറേഷൻ ഗ്രിപ്പ്' എന്ന പദ്ധതിയുമായി കേരള പോലീസ്. ആദ്യഘട്ടത്തിൽ 300 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയ പോലീസ്, ഇവർക്ക് സാമ്പത്തിക സഹായം നൽകുന്ന സ്പോൺസർമാരെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു.
ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിക്കും. കൂടാതെ, ലഹരി മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാന്റെ' മറവിൽ കൊച്ചിയിൽ ഗുണ്ടകൾ സംഘടിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. റൗഡി ലിസ്റ്റിലുള്ളവർ, കാപ്പാ കഴിഞ്ഞ് പുറത്തിറങ്ങിയവർ എന്നിവരുടെ വീടുകളും സ്ഥാപനങ്ങളും പോലീസ് നിരീക്ഷിച്ചുവരികയാണ്.
asdadsads

