ഏറ്റവും നീളമുള്ള മുടി: ഗിന്നസ് റെക്കോർഡ് ഇനി ഭാരതീയ വനിതയ്ക്ക്
ഷീബ വിജയൻ
ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീക്കുള്ള ഗിന്നസ് ലോക റെക്കോർഡ് ഉത്തരാഖണ്ഡ് ഹൽദ്വാനി സ്വദേശി രേണു ധരിയാലിന് ലഭിച്ചു. 271.50 സെന്റീമീറ്റർ (8 അടി 10 ഇഞ്ച്) നീളമാണ് ഇവരുടെ മുടിക്കുള്ളത്. 257.33 സെന്റീമീറ്റർ മുടിയുള്ള യുക്രെയിൻ സ്വദേശി അലിയ നാസിറോവയുടെ റെക്കോർഡാണ് രേണു മറികടന്നത്. 2015 മുതൽ ഇവർ മുടി മുറിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായിരുന്ന റോബർട്ട് വാഡ്‌ലോയുടെ (272 സെ.മീ) ഉയരത്തിനൊപ്പമാണ് ഇവരുടെ മുടിയുടെ നീളം.
കൃത്യമായ പരിപാലനവും വീട്ടിലുണ്ടാക്കുന്ന സ്വാഭാവിക എണ്ണകളും ഷാമ്പൂവുമാണ് ഉപയോഗിക്കുന്നതെന്ന് യൂട്യൂബറായ രേണു പറഞ്ഞു. ഈ റെക്കോർഡ് രാജ്യത്തിന് അഭിമാനമാണെന്നും ഇവർ കൂട്ടിച്ചേർത്തു.
dvfasasdas

