ബഹ്‌റൈൻ നവകേരള മനാമ മേഖല കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ നവകേരള മനാമ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 25-ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ബ്ലഡ് ബാങ്കിൽ വെച്ച് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് നടക്കുക.
രക്തദാനത്തിന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, ജീവൻരക്ഷാ ദൗത്യങ്ങളിൽ പങ്കാളികളാകാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മനാമ മേഖല ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ രക്ഷാധികാരി അഷ്‌റഫ് കുരുത്തോല, പ്രസിഡന്റ് അനു യൂസഫ്, സെക്രട്ടറി മനോജ് മഞ്ഞക്കാല, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് വാർത്താകുറിപ്പിലൂടെ പരിപാടിയുടെ വിവരങ്ങൾ പങ്കുവെച്ചത്.
രക്തദാന ക്യാമ്പിൽ പങ്കാളികളാകാനും കൂടുതൽ വിവരങ്ങൾ അറിയാനും കൺവീനർ ജാൽവിൻ ജോൺസൻ (32269711), ജോയിന്റ് കൺവീനർ പ്രശാന്ത് മാണിയത്ത് (32206503) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
dfssdf

