നാല് മാസം വിശ്രമമില്ലാതെ ജോലി; മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; യുവതിയുടെ മരണത്തിൽ അന്വേഷണം


ഷീബ വിജയൻ

തൊഴിലിടത്തിലെ കടുത്ത മാനസിക സമ്മർദവും മേലുദ്യോഗസ്ഥന്റെ പീഡനവും സഹിക്കവയ്യാതെ മൈസൂരുവിൽ യുവതി ജീവനൊടുക്കി. മൈസൂരുവിലെ സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരിയായ നാഗേശ്വരിയാണ് മരിച്ചത്. കഴിഞ്ഞ നാല് മാസമായി ആഴ്ചയിലൊരിക്കലുള്ള അവധി (വീക്കിലി ഓഫ്) പോലും ലഭിക്കാതെ ജോലി ചെയ്യേണ്ടി വന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

കമ്പനിക്കും മേലുദ്യോഗസ്ഥനുമെതിരെ ഗുരുതര ആരോപണങ്ങളാണ് നാഗേശ്വരിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. മേലുദ്യോഗസ്ഥൻ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും, ചെയ്യാത്ത തെറ്റുകൾക്ക് പോലും കുറ്റപ്പെടുട്ടിയിരുന്നെന്നും കുറിപ്പിൽ പറയുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പോലും ലീവ് അനുവദിച്ചിരുന്നില്ല.

തുടർച്ചയായ ജോലി നാഗേശ്വരിയെ മാനസികമായി വല്ലാതെ തളർത്തിയിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ജോലിസ്ഥലത്തെ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാവാത്ത അവസ്ഥയിലായിരുന്നു അവർ. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

മോ്േോേോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed