കാറുകളുടെ ഗ്ലാസുകളിൽ 50% വരെ ടിന്റിംഗ് അനുവദിക്കണം: നിർദ്ദേശവുമായി ബഹ്റൈൻ എം.പി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ കാറുകളുടെ ഗ്ലാസുകളിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ  ടിന്റിംഗ് (Window Tinting) അനുവദിക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗം ഹമദ് അൽ ദോയ്. വാഹനങ്ങളുടെ വിൻഡോ ഗ്ലാസുകളിൽ 50 ശതമാനം വരെ ടിൻ്റിംഗ് അനുവദിക്കുന്നതിനായി പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഔദ്യോഗിക നിർദ്ദേശം സമർപ്പിച്ചു.

രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിൽ നിന്നും നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും വാഹനങ്ങൾക്കുള്ളിലെ താപനില കുറയ്ക്കാനും യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കുമെന്ന് നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെ മറ്റു ചില ജി.സി.സി (GCC) രാജ്യങ്ങളിൽ ഉയർന്ന തോതിലുള്ള  ടിന്റിംഗ് നിലവിൽ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 ടിന്റിംഗ് പരിധി 50 ശതമാനമായി ഉയർത്തുന്നത് ഡ്രൈവിംഗ് കൂടുതൽ സുഗമമാക്കുമെന്നും, എയർ കണ്ടീഷണറിന്റെ അമിതമായ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നും ഹമദ് അൽ ദോയ് വ്യക്തമാക്കി. റോഡ് സുരക്ഷയും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണ സംവിധാനങ്ങളും തടസ്സപ്പെടാത്ത രീതിയിലാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. യാത്രക്കാരുടെ ആശ്വാസവും രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങളും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ് വാഹന ഉടമകൾ.

article-image

്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed