ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: 'ഭാരത് കോ ജാനിയേ' ക്വിസ് മത്സരവുമായി ഇന്ത്യൻ എംബസി
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികൾക്കായി 'ഭാരത് കോ ജാനിയേ' (Bharat Ko Janiye) ക്വിസ് മത്സരത്തിന്റെ പ്രത്യേക പതിപ്പുമായി ബഹ്‌റൈൻ ഇന്ത്യൻ എംബസി.
ഇന്ത്യയുടെ സമ്പന്നമായ ചരിത്രം, സംസ്കാരം, പാരമ്പര്യം, രാജ്യം കൈവരിച്ച വിവിധ നേട്ടങ്ങൾ എന്നിവയെക്കുറിച്ച് ലളിതവും രസകരവുമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് ക്വിസ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 3 മുതൽ ആരംഭിച്ച ഓൺലൈൻ ക്വിസ് മത്സരം ഓഗസ്റ്റ് 14 വരെ തുടരും.
പ്രവാസി സമൂഹത്തിലെ എല്ലാവർക്കും സൗജന്യമായി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. പ്രമോ പോസ്റ്ററിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ www.bkjquiz.com എന്ന ഔദ്യോഗിക വെബ്സൈറ്റ് നേരിട്ട് സന്ദർശിച്ചോ ആർക്കും ക്വിസിൽ പങ്കാളികളാകാം. ഏറ്റവുമധികം മാർക്ക് നേടുന്ന അഞ്ച് പേരെ ആഗസ്ത് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആദരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.
asfasdfsa

