എഐ സ്വയം അടുത്ത തലമുറയെ വികസിപ്പിക്കുന്നു; നിയന്ത്രണം നഷ്ടമാകുമെന്ന് ആന്ത്രോപിക്


ശാരിക l ദേശീയം

ന്യൂഡൽഹി: സാങ്കേതിക ലോകത്തെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, മനുഷ്യന്‍റെ സഹായമില്ലാതെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് സ്വയം പുനർനിർമ്മിക്കാനും അതിന്‍റെ അടുത്ത തലമുറയെ വികസിപ്പിക്കാനും സാധിക്കുമെന്ന വെളിപ്പെടുത്തലുമായി പ്രമുഖ എഐ കമ്പനിയായ 'ആന്ത്രോപിк'. പ്രശസ്ത എഐ മോഡലായ ക്ലോഡിന്‍റെ നിർമാതാക്കളാണ് ആന്ത്രോപിക്. എഐ സിസ്റ്റങ്ങൾ പൂർണമായും സ്വയം മെച്ചപ്പെടുത്തുന്ന 'റിക്കേർസീവ് സെൽഫ് ഇംപ്രൂവ്മെന്‍റ്' എന്ന ഈ ഘട്ടം, എഐയ്ക്ക് മേലുള്ള മനുഷ്യന്‍റെ‌ നിയന്ത്രണം പൂർണമായും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.

ഈ ആശങ്ക വെറുമൊരു അനുമാനമല്ലെന്ന് വ്യക്തമാക്കുന്ന ചില കണക്കുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 2026 മേയ് മാസത്തെ കണക്കനുസരിച്ച്, ആന്ത്രോപിക്കിന്‍റെ മാസ്റ്റർ സോഫ്റ്റ്‌വെയർ കോഡുകളിൽ 80 ശതമാനത്തിലധികം എഴുതിയിരിക്കുന്നത് മനുഷ്യരല്ല, മറിച്ച് അവരുടെ എഐ മോഡലായ 'ക്ലോഡ്' തന്നെയാണ്. ആവശ്യത്തിന് കമ്പ്യൂട്ടിംഗ് പവർ ലഭിച്ചാൽ, മനുഷ്യന്‍റെ യാതൊരു ഇടപെടലുമില്ലാതെ സ്വന്തം പിൻഗാമിയെ സ്വയം രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും എഐക്ക് സാധിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്.

ശാസ്ത്രം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൊണ്ടുവരാൻ സ്വയം വികസിക്കുന്ന എഐക്ക് സാധിക്കുമെнкиലും, ഇതിന്‍റെ സുരക്ഷയും മേൽനോട്ടവും ഉറപ്പാക്കുക എന്നത് അതീവ സങ്കീർണമായ ദൗത്യമായിരിക്കുമെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു. ഫ്യൂച്ചർ ഷിഫ്റ്റ് ലാബ്സ് കോ-ഫൗണ്ടർ സാഗർ വിഷ്ണോയിയും ഈ ആശങ്ക പങ്കുവെച്ചു. എഐ സ്വയം കോഡ് എഴുതുമ്പോൾ വെല്ലുവിളി അതിന്‍റെ ശേഷി കൂട്ടലല്ല, മറിച്ച് അതിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

article-image

efewf

You might also like

  • Lulu Exchange
  • Straight Forward

Most Viewed