പാക്കിസ്ഥാനിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് മരണം


ഷീബ വിജയൻ

ലാഹോർ: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഹരിപുർ ജില്ലയിലെ ഹത്തർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് അപകടമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് സമീപത്തെ വീടിന് തീപിടിച്ചത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

അപകടസ്ഥലത്തുനിന്ന് നാല് സ്ത്രീകളെയും ആറ് കുട്ടികളെയും സുരക്ഷിതമായി മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പൈപ്പ്‌ലൈനിൽ നിന്നുണ്ടായ തീപിടുത്തത്തെത്തുടർന്നുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്ന് ഹരിപുർ ഡെപ്യൂട്ടി കമ്മീഷണർ വസീം അഹമ്മദ് വ്യക്തമാക്കി. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

article-image

acsassasa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed