വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ; മേൽക്കൂരയിലൂടെ മഴവെള്ളം ചോരുന്നു


ഷീബ വിജയൻ

കൽപറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തി. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ എ-8 എന്ന വീടിന്റെ മേൽക്കൂരയിലൂടെ മഴവെള്ളം ഉള്ളിലേക്ക് ചോർന്നിറങ്ങുന്നതായി ഉടമ നൗഫൽ പരാതിപ്പെട്ടു. സ്ലാബിൽ തന്നെ പൊട്ടലുണ്ടെന്നും താമസം തുടങ്ങുന്നതിന് മുൻപേ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇത് ഗൗരവകരമായ വിള്ളലല്ലെന്നും താപനില വ്യത്യാസം മൂലം സംഭവിക്കുന്ന 'ഷ്രിങ്കേജ് ക്രാക്ക്' ആണെന്നും ഊരാളുങ്കൽ ടൗൺഷിപ്പ് സിഇഒ അരുൺ പ്രതികരിച്ചു. വാട്ടർപ്രൂഫിംഗ് ജോലികൾ പൂർത്തിയാകുന്നതോടെ പ്രശ്നം പരിഹരിക്കുമെന്നും ക്വാളിറ്റി കൺട്രോൾ ടീം പരിശോധനകൾ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജലസംഭരണികളുടെയും മാലിന്യസംസ്കരണ സംവിധാനങ്ങളുടെയും പണി തീരുന്ന മുറയ്ക്ക് വീടുകൾ കൈമാറുമെന്നും അധികൃതർ അറിയിച്ചു.

article-image

dfsfderfds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed