മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണം: വനിതാ സംവരണം പാസാക്കാൻ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി


ഷീബ വിജയൻ

ന്യൂഡൽഹി: വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങൾ സഫലമാക്കാൻ എംപിമാർ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയിലെ ഓരോ അംഗവും തങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഓർത്ത് ശരിയായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

സ്ത്രീ സംവരണ വിഷയത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സംശയങ്ങൾക്കും സർക്കാർ മറുപടി നൽകിയിട്ടുണ്ടെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ലോക്സഭയിൽ 360 എംപിമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ബിൽ പാസാക്കാൻ സാധിക്കൂ. എന്നാൽ പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്നതിനാൽ വോട്ടെടുപ്പ് ഫലം നിർണ്ണായകമാകും.

article-image

sadfdsffsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed