ബെംഗളൂരുവിൽ തളർന്നു കിടക്കുന്ന അമ്മയെ മകൻ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞുകൊന്നു
ഷീബ വിജയൻ
ബെംഗളൂരു: രോഗബാധിതയായി കിടപ്പിലായിരുന്ന 75 വയസ്സുകാരിയെ മകൻ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. ആർആർ നഗറിലെ ഫ്ലാറ്റിൽ താമസിക്കുന്ന സാവിത്രിയമ്മയാണ് മരിച്ചത്. സംഭവത്തിൽ മകൻ വെങ്കിടേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് വർഷം മുൻപ് പിതാവ് മരിച്ചതോടെ അമ്മ വെങ്കിടേഷിനൊപ്പമായിരുന്നു താമസം.
അഞ്ച് വർഷം മുൻപ് പക്ഷാഘാതം വന്ന് അമ്മ തളർന്നതോടെ വെങ്കിടേഷിന് തന്റെ ജോലി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. വർഷങ്ങളായുള്ള പരിചരണവും ഒപ്പം നേരിട്ട കടുത്ത സാമ്പത്തിക-മാനസിക പ്രയാസങ്ങളുമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഭാര്യ ജോലിക്ക് പോയ സമയത്താണ് വെങ്കിടേഷ് അമ്മയെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തിൽ സാവിത്രിയമ്മ തൽക്ഷണം മരിച്ചു. വലിയ ശബ്ദം കേട്ടെത്തിയ വീട്ടുടമയാണ് പോലീസിനെ വിവരമറിയിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
dsfdfsffdsfds

