മലപ്പുറത്ത് പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അടുക്കള പൂർണ്ണമായും കത്തിയമർന്നു


ഷീബ വിജയൻ

മലപ്പുറം: വിഷു ആഘോഷങ്ങൾക്കിടയിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ച് വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായും കത്തിയമർന്നു. മലപ്പുറം ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശി മനോജ് ബാബുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ പായസം തയ്യാറാക്കുന്നതിനിടെ സിലിണ്ടറിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു.

വീട്ടുകാർ ഉടൻ പുറത്തേക്കോടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മലപ്പുറത്തുനിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. സിലിണ്ടറിന്റെ പഴയ പൈപ്പിലുണ്ടായ വിള്ളലിലൂടെ വാതകം ചോർന്നതാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. മിക്സി ഉൾപ്പെടെയുള്ള അടുക്കള ഉപകരണങ്ങളും സ്വിച്ച് ബോർഡുകളും തീപിടുത്തത്തിൽ നശിച്ചു.

article-image

xzccxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed