ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് സസ്പെൻഷൻ
ഷീബ വിജയൻ
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ്, ആകാശ എയർ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പൈലറ്റുമാർക്കെതിരെ നടപടി. അപകടത്തിന് കാരണക്കാരായ സ്പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിനെയും കോ-പൈലറ്റിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ടെർമിനൽ ഒന്നിലെ ടാക്സിവേയിലായിരുന്നു അപകടം. ലേയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് പാർക്ക് ചെയ്തിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. വിമാനങ്ങളുടെ ചിറകുകൾക്കും വാല് ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്. പൈലറ്റുമാരുടെ ജാഗ്രതക്കുറവാണ് അപകടകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
asdadsads



