ടിസിഎസ് പീഡനക്കേസ്: പ്രതി നിദ ഖാൻ മുൻകൂർ ജാമ്യത്തിന്; ഗർഭിണിയാണെന്ന് അപേക്ഷയിൽ


ഷീബ വിജയൻ

നാസിക് ടിസിഎസിലെ നിർബന്ധിത മതപരിവർത്തന, ലൈംഗിക പീഡനക്കേസിലെ പ്രതി നിദ ഖാൻ മുൻകൂർ ജാമ്യം തേടി നാസിക് കോടതിയെ സമീപിച്ചു. താൻ ഗർഭിണിയാണെന്നും ആരോഗ്യനില മോശമാണെന്നും കാണിച്ചാണ് നിദ ഖാൻ ജാമ്യാപേക്ഷ നൽകിയത്. നിലവിൽ ഒളിവിലുള്ള നിദ ഖാനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (SIT) ശ്രമം തുടരുകയാണ്. 2021-ലാണ് ഇവർ കമ്പനിയുടെ ബിപിഒ യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ചത്.

എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്നും, എച്ച്.ആർ വിഭാഗം ഈ പരാതികൾ അവഗണിച്ചുവെന്നുമാണ് ആരോപണം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, മോശമായ സ്പർശനം, നിർബന്ധപൂർവ്വം നിസ്‌കരിപ്പിക്കൽ, മതാധിക്ഷേപം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.

ലൈംഗിക പീഡന ആരോപണങ്ങൾ അതീവ ഗൗരവമേറിയതും വേദനയുണ്ടാക്കുന്നതുമാണെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രതികരിച്ചു. ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് കമ്പനിയുടേതെന്നും ആരോപണവിധേയരായ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും ടിസിഎസ് വക്താവ് അറിയിച്ചു.

article-image

dfsdfsdfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed