വേദാന്ത പവർ പ്ലാന്റിലെ സ്ഫോടനം: അനിൽ അഗർവാളിനെതിരെ കേസ്
ഷീബ വിജയൻ
ചത്തീസ്ഗഡ്: സിംഗിതരായ് ഗ്രാമത്തിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ ഉൾപ്പെടെ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. ഏപ്രിൽ 14-ന് ഉണ്ടായ സ്ഫോടനത്തിൽ ബോയിലറിൽ നിന്ന് ടർബൈനിലേക്ക് നീരാവി കൊണ്ടുപോകുന്ന സ്റ്റീൽ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ, മനഃപൂർവ്വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശക്തി പോലീസ് കേസെടുത്തത്. സംഭവത്തിൽ പരിക്കേറ്റ 16 പേർ ഇപ്പോഴും ചികിത്സയിലാണ്.
dfsdsds



