പാലക്കാട് 40 ഡിഗ്രിയിലേക്ക്; സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്


ഷീബ വിജയൻ

തിരുവനന്തപുരം: കേരളത്തിൽ ചൂട് വീണ്ടും കഠിനമാകുന്നു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസും കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസും വരെ ചൂട് വർധിച്ചേക്കാം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങി മറ്റ് ഒൻപത് ജില്ലകളിൽ താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കും. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ട്. സൂര്യാഘാതം ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

article-image

dfdfdfsdeswdews

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed