വൈറല്‍ പെൺകുട്ടിക്കായുള്ള തിരച്ചിൽ; മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ തുടരുന്നു


ഷീബ വിജയൻ

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ തുടരുന്നു. പെൺകുട്ടിയെ കണ്ടെത്താനായി വ്യാഴാഴ്ച വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭർത്താവ് ഫർമാൻ ഖാനെതിരെ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. നിലവിൽ പെൺകുട്ടിയുടെ മൊഴിയെടുക്കാനാണ് തങ്ങൾ എത്തിയതെന്ന് പോലീസ് അറിയിച്ചു. അതേസമയം, തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നത് തടയണമെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കും പോലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.

article-image

asdssddsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed