പവർ സോപ്പ് പരസ്യ തർക്കം: നടി തമന്നയുടെ നഷ്ടപരിഹാര ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
ഷീബ വിജയൻ
ചെന്നൈ: പ്രമുഖ ബ്രാൻഡായ 'പവർ സോപ്പി'ൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കരാർ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങൾ പരസ്യത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് തമന്ന കോടതിയെ സമീപിച്ചത്.
2005-ലാണ് പവർ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന കരാറിൽ ഏർപ്പെട്ടത്. ഈ കരാർ അവസാനിച്ച ശേഷവും ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിലും പരസ്യങ്ങളിലും തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഇത് പ്രശസ്തിയെ ബാധിക്കുന്നുവെന്നും തമന്ന വാദിച്ചു. എന്നാൽ, കരാർ കാലാവധിക്ക് ശേഷം കമ്പനി ചിത്രങ്ങൾ ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കാൻ താരത്തിന് സാധിച്ചില്ലെന്ന് ജസ്റ്റിസ് എസ്. തമിഴ്സെൽവൻ നിരീക്ഷിച്ചു. വസ്തുതകൾ തെളിയിക്കപ്പെടാത്ത സാഹചര്യത്തിലാണ് കോടതി ഹർജി തള്ളിയത്.
sdasdadsdsa




