ലഷ്കർ ഇ തൊയ്ബ സ്ഥാപക നേതാവ് ആമിർ ഹംസയ്ക്ക് വെടിയേറ്റു


ഷീബ വിജയൻ
ഇസ്‌ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ (LeT) സ്ഥാപക നേതാക്കളിലൊരാളായ ആമിർ ഹംസയ്ക്ക് പാകിസ്താനിലെ ലാഹോറിൽ വെച്ച് വെടിയേറ്റു. അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ലാഹോറിലെ ഒരു വാർത്താ ചാനൽ ഓഫീസിന് പുറത്ത് വെച്ചാണ് ആക്രമണം നടന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ആമിർ ഹംസയ്ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. കഴിഞ്ഞ വർഷം മേയിൽ തന്റെ വീടിന് മുന്നിൽ വെച്ച് നടന്ന ആക്രമണത്തിൽ നിന്നും ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 1980-കളിൽ ഹാഫിസ് സയീദിനൊപ്പം ചേർന്നാണ് ഹംസ ലഷ്കർ ഇ തൊയ്ബ സ്ഥാപിച്ചത്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായ ഇയാളെ അമേരിക്ക ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

article-image

ddasdsad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed