സംരക്ഷണം തേടി വൈറൽ പെൺകുട്ടി; മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകി


ഷീബ വിജയൻ

കൊച്ചി: തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നത് തടയണമെന്നും പോലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി രംഗത്ത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും പെൺകുട്ടി പരാതി നൽകി. പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് നിലവിൽ കൊച്ചിയിലെത്തിയിട്ടുണ്ട്.

ഫർമാൻ ഖാനുമായുള്ള വിവാഹത്തിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ മധ്യപ്രദേശ് പോലീസ് തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. എന്നാൽ, ഫർമാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഈ ഉത്തരവിന്റെ പകർപ്പ് മധ്യപ്രദേശ് പോലീസിന് കൈമാറിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. മാർച്ച് 11-ന് പൂവാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന നിലപാടിലാണ് കേരള പോലീസ്.

article-image

asdasadsdas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed