പീഡനവും മതപരിവർത്തന ശ്രമവും: ടിസിഎസ് നാസിക് ഓഫീസ് അടച്ചു


ഷീബ വിജയൻ

നാസിക്: മതപരിവർത്തന ശ്രമങ്ങളും ലൈംഗികാതിക്രമ പരാതികളും ഉയർന്നതിനെത്തുടർന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് ശാഖ താത്കാലികമായി അടച്ചു. ജീവനക്കാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Work from home) കമ്പനി നിർദ്ദേശം നൽകി. പരാതികൾക്ക് പിന്നാലെ ഓഫീസിന് മുന്നിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

സംഭവവുമായി ബന്ധപ്പെട്ട് ഒൻപതോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു വനിതാ ജീവനക്കാരി പരാതി നൽകിയിരുന്നു. ഇതിന് പുറമെ, ജീവനക്കാരെ പ്രത്യേക മതത്തിലേക്ക് മാറാൻ നിർബന്ധിച്ചതായും നിർബന്ധിച്ച് മാംസാഹാരം കഴിപ്പിച്ചതായും പരാതിയുണ്ട്. പ്രതികൾക്ക് വിദേശ രാജ്യങ്ങളിലെ മതപ്രഭാഷകരുമായി ബന്ധമുണ്ടെന്നും ഇതിനായി സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

article-image

rtrtrtrtrt

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed