ബിഹാറിൽ പട്ടാപ്പകൽ തലയറുത്ത് കൊലപാതകം; പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു
ഷീബ വിജയൻ
ബിഹാറിലെ അരാരിയയിൽ തിരക്കേറിയ മാർക്കറ്റിൽ 42 കാരനെ പട്ടാപ്പകൽ തലയറുത്ത് കൊന്നു. കടലമാവ് വിൽക്കുന്ന വണ്ടിക്ക് സമീപം വാൻ പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. നബി ഹുസൈൻ എന്ന അലി ഹുസൈനാണ് മരിച്ചത്. പ്രതിയായ രവി ചൗഹാനെ (30) ആൾക്കൂട്ടം തല്ലിക്കൊന്നു.
ഹുസൈനെ വെട്ടിക്കൊന്ന ശേഷം രവി ചൗഹാൻ അറുത്തെടുത്ത തലയുമായി മാർക്കറ്റിലൂടെ നടന്നുനീങ്ങിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. ഇതിനിടെ ജനക്കൂട്ടം പ്രതിയെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പോലീസെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ടവർ ഉൾപ്പെട്ട സംഭവമായതിനാൽ പ്രദേശത്ത് വലിയ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. നിയമം കൈയിലെടുത്തവർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
bvnnbvbnv




