'കാന്താര' താരം രുക്മിണി വസന്തിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നടി നിയമനടപടിയിലേക്ക്


ഷീബ വിജയൻ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ പേരിൽ വ്യാജവും മോർഫ് ചെയ്തതുമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടി രുക്മിണി വസന്ത് രംഗത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഇത്തരം ചിത്രങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി നിയമനടപടികൾ ആരംഭിച്ചതായും താരം വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ ഇടങ്ങളിൽ നടിയോട് സാദൃശ്യമുള്ള വിഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വ്യക്തിപരമായ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും ഇത്തരം ഉള്ളടക്കങ്ങൾ ആരും പങ്കുവെക്കരുതെന്നും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭ്യർത്ഥിച്ചു. 'കാന്താര: ചാപ്റ്റർ 1', 'സപ്ത സാഗരദാചെ എല്ലോ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ രുക്മിണി, നിലവിൽ യഷിനൊപ്പമുള്ള 'ടോക്സിക്', ജൂനിയർ എൻ.ടി.ആറിന്റെ 'ഡ്രാഗൺ' എന്നീ വൻകിട സിനിമകളുടെ തിരക്കിലാണ്.

article-image

adsdsasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed