ലൈംഗിക കുറ്റവാളികൾക്ക് മാപ്പില്ല, കടുത്ത ശിക്ഷ ഉറപ്പാക്കണം: പൊലീസിന് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി വിജയ്


ഷീബ വിജയൻ

കോയമ്പത്തൂരിൽ പത്തുവയസ്സുകാരി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസിന് കർശന നിർദ്ദേശം നൽകിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ ഉടനടി കേസെടുക്കാനും, അന്വേഷണം വേഗത്തിലാക്കി കുറ്റവാളികൾക്ക് മാതൃകാപരമായ കഠിനശിക്ഷ ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ടിവികെ സർക്കാരിന്റെ ഭരണത്തിൽ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ കക്ഷികളായ ഡിഎംകെ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്കിടയിലാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവർ പങ്കെടുത്ത ഈ നിർണായക യോഗം നടന്നത്.

article-image

DEFSDFSSADFSDA

You might also like

  • Lulu Exchange
  • Straight Forward

Most Viewed