ഓടുന്ന ട്രെയിനിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞുകൊന്നു; അമ്മ അറസ്റ്റിൽ


ഷീബ വിജയൻ

ഝാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഒന്നര മാസം പ്രായമുള്ള ആൺകുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ മുദ്രാവതി ഗോപെ അറസ്റ്റിലായി. ഹൗറ-ബാർബിൽ ജൻ ശതാബ്ദി എക്സ്പ്രസിൽ രാജ്ഖർസവാൺ, മഹാലിമരുപ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു ഈ ക്രൂരത നടന്നത്. മൂന്ന് വയസ്സുള്ള മറ്റൊരു കുട്ടിയെക്കൂടി പുറത്തേക്ക് എറിയാൻ ശ്രമിച്ച ഇവരെ സഹയാത്രക്കാർ തടഞ്ഞ് റെയിൽവേ സംരക്ഷണ സേനയ്ക്ക് കൈമാറുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീനൊപ്പം കഴിഞ്ഞ നാല് വർഷമായി താമസിക്കുകയായിരുന്ന ഇവരെ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

article-image

saasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed