'ടി.വി.കെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല'; വിജയ് സർക്കാരിനെതിരെ എം.കെ സ്റ്റാലിൻ


ഷീബ വിജയൻ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കും അദ്ദേഹത്തിന്റെ ടി.വി.കെ സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ രംഗത്തെത്തി. നിലവിലെ വിജയ് സർക്കാർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കില്ലെന്നും ഡി.എം.കെയുടെ കാരുണ്യത്തിലാണ് ഇതിന്റെ നിലനിൽപ്പെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് പറഞ്ഞു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത് രാഷ്ട്രീയ തരംഗമല്ല, മറിച്ച് ഒരു "സിനിമാ സുനാമി" മാത്രമാണെന്നും, ഒരു ജനപ്രിയ താരത്തോടുള്ള താൽക്കാലിക ആവേശം കൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും സ്റ്റാലിൻ പരിഹസിച്ചു. കേവല ഭൂരിപക്ഷമായ 118 സീറ്റുകൾ മറികടക്കാൻ ടി.വി.കെയ്ക്ക് കഴിഞ്ഞിട്ടില്ല. 108 സീറ്റുകൾ നേടിയ വിജയിയെ ഭൂരിപക്ഷം തികയ്ക്കാൻ സഹായിച്ചത് ഡി.എം.കെ സഖ്യകക്ഷികളായ കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, മുസ്ലിം ലീഗ് എന്നീ പാർട്ടികളാണെന്നും, എപ്പോൾ വേണമെങ്കിലും ഈ സർക്കാർ താഴെ വീഴാമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

article-image

adsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed