ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിൽ തൃപ്തനല്ല: ശബരിമല സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് മന്ത്രി കെ. മുരളീധരൻ


ഷീബ വിജയൻ

ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണത്തിൽ തൃപ്തനല്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം ഉണ്ടായതിനാലാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ വെറുതെ വിടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഹൈക്കോടതി നിയമിച്ച അന്വേഷണസംഘത്തെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ല. എങ്കിലും ഈ അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും, തുടർനടപടികൾക്കായി നിയമോപദേശം തേടിയ ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗ്ലോബൽ അയ്യപ്പ സംഗമം നടത്തിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഉടൻ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

article-image

adswdsadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed