യു.പി.പി വിഷു-ഈസ്റ്റർ ആഘോഷവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവ്
പ്രദീപ് പുറവങ്കര
മനാമ: യുണൈറ്റഡ് പേരന്റ്സ് പാനൽ (യുപിപി) സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനവും വിഷു–ഈസ്റ്റർ ആഘോഷവും ശ്രദ്ധേയമായി. ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിക്കുകയും ഭാവി പഠനത്തിന് ആശംസകൾ നേരുകയും ചെയ്തു.
പന്ത്രണ്ടാം ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് വാങ്ങിയ ഗിസൽ ഷാരോൺ ഫെർണാണ്ടസ്, അന്ന ബിനു, പ്രണവി മണപ്പുറം, സീമോൻ മാത്യു ജോളി, ആൽവിൻ ജോർജ് സേവ്യർ, അതിഥി സതീശ് അയ്യർ, ബാലാമണി അയിലൂർ യോഗേഷ്, റിഹാൻ സെത്മിക കലുബോവിള, അൻഗന ശ്രീജിത്, ക്രിസ്റ്റഫർ ചാക്കോ പൂവേലിൽ എന്നിവരെയും, പത്താം ക്ലാസിൽ തിളക്കമാർന്ന വിജയം നേടിയ ഹർഷ ബാബേർവെൽ, ദീപ്ഷിക കിഷോർ, ദിൽജ ജെയ്സൺ, മലീഹ ആഷിഖ്, ശ്രേയ മാത്തൂർ സഭാപതി എന്നിവരെയുമാണ് ആദരിച്ചത്. വിദ്യാർത്ഥികളുടെ പരിശ്രമവും മാതാപിതാക്കളുടെ പിന്തുണയും അധ്യാപകരുടെ സമർപ്പണവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
്േി്േി
യു.പി.പി ചെയർമാൻ ഡോക്ടർ സുരേഷ് സുബ്രമണ്യം അധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രാഹം ജോൺ ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിജു ജോർജ്, സാമൂഹ്യ പ്രവർത്തകൻ എസ്.വി ബഷീർ, റഫീക്ക് അബ്ദുള്ള, ജമാൽ ഇരിങ്ങൽ, അസീൽ അബ്ദുറഹിമാൻ, ചന്ദ്രബോസ്, അജിത് കുമാർ (കുടുംബ സൗഹൃദവേദി), ബദറുദ്ദീൻ പൂവാർ, മനു മാത്യു, രാമനുണ്ണി കോഡൂർ, എം.എസ്. പിള്ള, സൽമാൻ ഫാരിസ്, ദീപക് തണൽ, അജി ഭാസി, ദീപക് മേനോൻ, ജയേഷ് തോന്നയ്ക്കൽ, യു.പി.പി സെക്രട്ടറി ജ്യോതിഷ് പണിക്കർ, കൺവീനർ ഹാരിസ് പഴയങ്ങാടി, സുനീഷ് സുശീലൻ, വിഷു ഈസ്റ്റർ കമ്മിറ്റി കൺവീനർ ജേക്കബ് തേക്കുതോട്, ജോയിന്റ് കൺവീനർമാരായ ശ്രീകാന്ത് എം.എസ്, തോമസ് ഫിലിപ്പ്, ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്നു. ഡോക്ടർ ശ്രീദേവി സ്വാഗതവും കൺവീനർ അനിൽ യു.കെ നന്ദിയും പറഞ്ഞു.
അബ്ബാസ്, അനസ് റഹീം, മൻഷീർ, മുബീന മൻഷീർ, റിഷാദ്, ഫിലിപ്പ് കറുകച്ചാൽ, മണിക്കുട്ടൻ, അൻവർ ശൂരനാട്, സിൻസൺ ചാക്കോ, റഊഫ്, ജമാൽ കുറ്റിക്കാട്ടിൽ, നായകം, ഷാജി പൊഴിയൂർ, സുമേഷ്, ശ്രീജിത്, സുബീഷ്, ഫൈസൽ പട്ടാണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാജേഷ് പെരുങ്ങുഴി, ദീപ്തി നായർ എന്നിവരായിരുന്നു അവതാരകർ.
ഇതിനോടനുബന്ധിച്ച് നടന്ന കലാപരിപാടികളിൽ ടീം തരംഗിന്റെ ഗാനവിരുന്നും ടീം ഗസാനിയയുടെ നൃത്തനൃത്യങ്ങളും ഹൃദ്യമായ അനുഭവമായി. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഐക്യവും സാംസ്കാരിക മൂല്യങ്ങളും ശക്തിപ്പെടുത്താൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് രക്ഷിതാക്കളും അതിഥികളും അഭിപ്രായപ്പെട്ടു.
േ്ി്േ

