ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം: വടംവലിയുമായി കോണ്‍ഗ്രസും ലീഗും; സുധീരനും മുനീറും പരിഗണനയില്‍


ഷീബ വിജയൻ

കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ തര്‍ക്കം മുറുകുന്നു. വി എസ് അച്യുതാനന്ദന്‍ രാജിവച്ചതിനെത്തുടര്‍ന്ന് ദീര്‍ഘനാളായി ഒഴിഞ്ഞുകിടക്കുന്ന ഈ പദവിയിലേക്ക് മുതിര്‍ന്ന നേതാവ് വി.എം. സുധീരന്റെ പേരാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ദീര്‍ഘകാലത്തെ രാഷ്ട്രീയ-ഭരണ പരിചയമുള്ള സുധീരന്റെ യോഗ്യതയും കഴിവും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സുധീരനെ ഈ സ്ഥാനത്തേക്ക് നിയമിക്കാനുള്ള താല്‍പര്യം മുഖ്യമന്ത്രി വി.ഡി. സതീശന്‍ പാര്‍ട്ടിയെ അറിയിച്ചതായാണ് സൂചന.

എന്നാല്‍, മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന മുനീറിന് അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. സി.എച്ച്. മുഹമ്മദ് കോയയുടെ മകനായ മുനീറിനെ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് മലബാറില്‍ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കയും ലീഗിനുണ്ട്. കമ്മീഷന്‍ ചെയര്‍മാന്‍ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിച്ചേക്കും.

article-image

asdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed