ഇറാൻ ആക്രമണത്തിൽ വീടുകൾ തകർന്ന കുടുംബങ്ങളെ സന്ദർശിച്ച് ബഹ്റൈൻ മനുഷ്യാവാകശ പ്രതിനിധികൾ
പ്രദീപ് പുറവങ്കര
മനാമ: ജനവാസ മേഖലകളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ പൗരന്മാരെയും വീടുകൾക്ക് നാശനഷ്ടം സംഭവിച്ച കുടുംബങ്ങളെയും ബഹ്‌റൈൻ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (NIHR) പ്രതിനിധികൾ നേരിട്ടെത്തി സന്ദർശിച്ചു. എൻ.ഐ.എച്ച്.ആർ ബോർഡ് ഓഫ് കമ്മീഷണർമാരടങ്ങുന്ന സംഘം ബാധിത പ്രദേശങ്ങളിലെ വീടുടമസ്ഥരെ നേരിട്ട് കണ്ട് സംസാരിക്കുകയും, ആക്രമണം മൂലം ഉണ്ടായ ഭൗതികമായ നാശനഷ്ടങ്ങളെക്കുറിച്ചും അവർ അനുഭവിക്കുന്ന ശാരീരിക-മാനസിക പ്രയാസങ്ങളെക്കുറിച്ചും നേരിട്ട് ചോദിച്ചറിയുകയും ചെയ്തു.
ആക്രമണത്തിന് ഇരയായ കുടുംബങ്ങളോട് പ്രതിനിധി സംഘം പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇവർക്ക് ആവശ്യമായ പിന്തുണയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ അധികാരികളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്ന് സംഘം ഉറപ്പുനൽകി. ആക്രമണത്തിന് തൊട്ടുപിന്നാലെ ബഹ്‌റൈൻ എമർജൻസി സർവീസസ്, സിവിൽ ഡിഫൻസ്, സുരക്ഷാ വിഭാഗം, ആരോഗ്യ പരിപാലന സംഘങ്ങൾ എന്നിവർ നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലുകളെ ഒഫീഷ്യലുകൾ ചടങ്ങിൽ പ്രകീർത്തിച്ചു. പരിക്കേറ്റവർക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിലും, വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കുന്നതിലും അതോറിറ്റികൾ കാണിച്ച ജാഗ്രത രാജ്യത്തെ ഭരണസംവിധാനങ്ങളുടെ മികച്ച സന്നദ്ധതയ്ക്ക് തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പൗരന്മാരുടെ അവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുള്ള ദേശീയ മാൻഡേറ്റിന് അനുസൃതമായി, പ്രദേശത്തെ മാനുഷിക സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കുമെന്നും മനുഷ്യാവകാശ ലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്തുമെന്നും എൻ.ഐ.എച്ച്.ആർ (NIHR) വ്യക്തമാക്കി.
േ്ിേ്ി

