തൃശൂരിൽ സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിയ രണ്ടുപേർ പിടിയിൽ
ഷീബ വിജയൻ
തൃശൂർ ചേർപ്പിൽ സ്കൂൾ കുട്ടികൾക്കായി സൂക്ഷിച്ച കഞ്ചാവും രാസലഹരിയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനന്ദപുരം കൂപ്ലിക്കാടൻ ആഷിക്ക് (25), കുട്ടനെല്ലൂർ ആലൂക്കൽ ശ്രീജിത്ത് (38) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലഹരിവിൽപ്പനയിലൂടെ ലഭിച്ച 1.30 ലക്ഷം രൂപയും കണ്ടെടുത്തു. ആഷിക്കിനെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും ശ്രീജിത്തിനെ ചൊവ്വൂരിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾക്ക് പുറമെ ബാലനീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
assdsadsad

