എഐഎഡിഎംകെയ്ക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ രാജിവെച്ച് വിജയിന്റെ ടിവികെയിൽ ചേർന്നു


ഷീബ വിജയൻ

തമിഴ്‌നാട്ടിൽ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് മൂന്ന് എംഎൽഎമാർ നിയമസഭാംഗത്വം രാജിവെച്ചു. എഐഎഡിഎംകെ നേതാക്കളായ മരഗതം കുമാരവേൽ, ജയകുമാർ, സത്യബാമ എന്നിവരാണ് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജിക്കത്ത് നൽകിയത്. രാജിവെച്ച മൂവരും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേർന്നു. എടപ്പാടി പളനിസാമി നയിക്കുന്ന പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ നാടകീയ നീക്കങ്ങൾ. രണ്ടാഴ്ച മുൻപ് മുതിർന്ന നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം എഐഎഡിഎംകെ എംഎൽഎമാർ വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ വിമത വിഭാഗത്തിൽപ്പെട്ടവരാണ് ഇപ്പോൾ ഔദ്യോഗികമായി രാജിവെച്ചിരിക്കുന്നത്. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളാണ് എഐഎഡിഎംകെയെ വീണ്ടും പിളർപ്പിലേക്ക് നയിക്കുന്നത്.

article-image

ASdsaadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed