രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വന്‍ വര്‍ധനവ്; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി


ഷീബ വിജയൻ

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിലവര്‍ധനവാണിത്. പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് പെട്രോള്‍ വില 115.32 രൂപയായും ഡീസല്‍ വില 104.41 രൂപയായും ഉയര്‍ന്നു. ഡല്‍ഹിയില്‍ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമാണ് നിലവിലെ വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളറിന് താഴെയാണെങ്കിലും, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ആഗോള വിപണിയിലെ സമ്മര്‍ദ്ദങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

article-image

adsadsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed