ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി


ഷീബ വിജയൻ

കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദ (15) യെ മരിച്ച നിലയിൽ കണ്ടെത്തി. വിനോദസഞ്ചാര കേന്ദ്രത്തിലെ കുന്നിൻ മുകളിൽ നിന്ന് 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മുതലാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾക്കൊപ്പം നിൽക്കവെ മിനിറ്റുകൾക്കുള്ളിലാണ് കുട്ടിയെ കാണാതായത്. തട്ടിക്കൊണ്ടുപോയതാകാമെന്ന പരാതിയിൽ പോലീസ് ഡ്രോണുകളും മറ്റും ഉപയോഗിച്ച് വലിയ തിരച്ചിൽ നടത്തിവരികയായിരുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ് - രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ.

article-image

desdefsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed