പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പ്


ഷീബ വിജയൻ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീർത്ഥ്' ഹാളിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ റൂബിയോ ഈ ക്ഷണം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലധികം നീണ്ട ചർച്ച നടത്തി. വരും ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശനം ഉണ്ടായേക്കുമെന്നാണ് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയത്. തന്റെ കന്നി ഇന്ത്യൻ സന്ദർശനത്തിനായി ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെത്തിയ റൂബിയോ, മദർ ഹൗസും നിർമ്മല ശിശുഭവനും സന്ദർശിച്ച ശേഷമാണ് ഡൽഹിയിലെത്തിയത്. നാല് ദിവസത്തെ സന്ദർശനത്തിനിടെ അദ്ദേഹം ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. കൂടാതെ മേയ് 26-ന് ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക സമ്മേളനത്തിലും റൂബിയോ പങ്കെടുക്കും.

article-image

rfrewsrtfr

You might also like

  • Lulu Exchange
  • Straight Forward

Most Viewed