'ദൃശ്യം 3' ഫാൻ ഷോയും മോഹൻലാൽ ജന്മദിനാഘോഷവും സംഘടിപ്പിച്ച് ലാൽ കെയേഴ്സ് ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന 'ദൃശ്യം 3' സിനിമയുടെ റിലീസിനോടനുബന്ധിച്ച് ബഹ്റൈൻ ലാൽ കെയേഴ്സ് സംഘടിപ്പിച്ച ഫാൻ ഷോയും ആഘോഷ പരിപാടികളും ആവേശകരമായി. ദാനാ മാളിലെ എപിക്സ് സിനിമാസിൽ നടന്ന വിപുലമായ ചടങ്ങിൽ നിരവധി ആരാധകരും സിനിമാസ്വാദകരും പങ്കെടുത്തു.
ലാൽ കെയേഴ്സ് പ്രസിഡന്റ് എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോർഡിനേറ്റർ ജഗത് കൃഷ്ണകുമാർ നടനവിസ്മയം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു. എപിക്സ് സാരഥി മനോജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലാൽ കെയേഴ്സ് സെക്രട്ടറി ഷൈജു സ്വാഗതവും ട്രഷറർ അരുൺജി നെയ്യാർ നന്ദിയും രേഖപ്പെടുത്തി.
ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കലും 'ബഹ്റൈൻ കലാക്ഷേത്ര ദൃശ്യോത്സവം' എന്ന പേരിൽ വിവിധ കലാപരിപാടികളും അരങ്ങേറി. അസ്ത്ര ഡാൻസ് ടീമംഗങ്ങൾ മോഹൻലാൽ ചിത്രങ്ങളിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികൾക്ക് ആവേശകരമായ അനുഭവമായി മാറി.
ചിത്രത്തിന് വിജയാശംസകൾ നേരുന്നതിനൊപ്പം, രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന മോഹൻലാൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലാൽ കെയേഴ്സ് നടപ്പിലാക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തുടക്കം കുറിച്ചു. അരുൺ തൈക്കാട്ടിൽ, കിരീടം ഉണ്ണി, ഗോപേഷ് അടൂർ, ജെയ്സൺ, നന്ദൻ, വിപിൻ രവീന്ദ്രൻ, അഖിൽ, ഷാൻ, ബിപിൻ തോമസ്, നിധിൻ തോമസ്, വൈശാഖ്, പ്രവീൺ, ഭവിത്, അജീഷ് മാത്യു, ഹരികൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
േ്ിേ്ിേ്ി

