ബഹ്‌റൈൻ കെ.സി.ഇ.സി.ക്ക് പുതിയ നേതൃത്വം; റവ. സ്ലീബാ പോൾ കോർഎപ്പിസ്‌കോപ്പ പ്രസിഡന്റ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (KCEC) 2026-27 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തോടെയാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. യോഗത്തിന് ആക്റ്റിംഗ് സെക്രട്ടറി എബിൻ മാത്യൂ ഉമ്മൻ സ്വാഗതം ആശംസിക്കുകയും, തുടർന്ന് കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടും കണക്കുകളും പൊതുയോഗത്തിൽ അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു.
ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് സിറിയൻ ഓർത്തഡോക്സ് ദേവാലയ വികാരി റവ. സ്ലീബാ പോൾ കോർഎപ്പിസ്‌കോപ്പയെ പുതിയ പ്രസിഡന്റ് ആയും, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അംഗം റിച്ചി മാത്യൂ ജോഷ്വയെ പുതിയ സെക്രട്ടറി ആയും യോഗം തിരഞ്ഞെടുത്തു. ചടങ്ങിൽ ട്രഷറർ ജെറിൻ രാജ് സാം നന്ദി രേഖപ്പെടുത്തി.
ാ്ി്

