ആർ.ബി.ഐയിൽ നിന്ന് കേന്ദ്ര സർക്കാരിന് 2.87 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം
ഷീബ വിജയൻ
നടപ്പ് സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി കേന്ദ്രസർക്കാരിന് 2.87 ലക്ഷം കോടി രൂപ കൈമാറാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ആർ.ബി.ഐ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ റെക്കോർഡ് തുക കൈമാറാൻ അന്തിമ തീരുമാനമായത്. ആഗോളതലത്തിലെ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേന്ദ്രസർക്കാരിന് ഈ തുക വലിയ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുകയേക്കാൾ 6.7 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ, ആർ.ബി.ഐയിൽ നിന്ന് ലഭിക്കുന്ന ഈ വൻ തുക സർക്കാരിന് തങ്ങളുടെ ധനക്കമ്മി കുറയ്ക്കാനും രാജ്യത്തെ പൊതുവികസന-ക്ഷേമ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വലിയ തോതിൽ സഹായകരമാകും.
adsdsadsadsa

