വിദേശത്ത് മരിക്കുന്നത് പ്രതിദിനം 20 ഇന്ത്യൻ തൊഴിലാളികൾ; കണക്കുകളിൽ മുന്നിൽ ഗൾഫ് രാജ്യങ്ങൾ


ഷീബ വിജയൻ

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 37,740 ഇന്ത്യൻ തൊഴിലാളികൾ വിദേശ രാജ്യങ്ങളിൽ വച്ച് മരണപ്പെട്ടതായി കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. ഇതിൽ സിംഹഭാഗവും ഗൾഫ് രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2021 മുതൽ 2025 വരെയുള്ള കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 20-ലധികം ഇന്ത്യൻ പ്രവാസികൾ മരിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ് രാജ്യസഭയെ അറിയിച്ചു. യുഎഇയിലാണ് ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് (12,380). തൊട്ടുപിന്നിൽ സൗദി അറേബ്യയാണുള്ളത് (11,757). കുവൈറ്റ്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും മരണനിരക്ക് ഉയർന്നുനിൽക്കുന്നു.

മരണങ്ങൾക്ക് പുറമെ വിദേശത്ത് ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന തൊഴിൽപരമായ ചൂഷണങ്ങളും പരാതികളും വർദ്ധിച്ചുവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ശമ്പളം നൽകാതിരിക്കുക, പാസ്‌പോർട്ട് നിയമവിരുദ്ധമായി പിടിച്ചുവെക്കുക, അധിക ജോലി സമയം, എക്സിറ്റ് വിസ നിഷേധിക്കൽ തുടങ്ങിയ പരാതികൾ 2021-ൽ 11,632 ആയിരുന്നെങ്കിൽ 2025-ഓടെ അത് 22,479 ആയി ഉയർന്നു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ മലേഷ്യയിലും മാലിദ്വീപിലും ഇന്ത്യൻ തൊഴിലാളികളുടെ മരണസംഖ്യ ആശങ്കാജനകമായി തുടരുന്നു.

article-image

gghgffgfg

You might also like

  • NEC

Most Viewed