ക്ഷേമപെൻഷൻ 3000 രൂപയാക്കും, എല്ലാവർക്കും വീടും ജോലിയും; 60 ഇന പദ്ധതികളുമായി എൽഡിഎഫ് പ്രകടനപത്രിക


ഷീബ വിജയൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി 3000 രൂപയാക്കി ഉയർത്തുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. 2031-ഓടെ കേരളത്തെ വികസിത രാജ്യങ്ങൾക്ക് തുല്യമായ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുമെന്നും പഠനം പൂർത്തിയാക്കുന്നവർക്ക് കാമ്പസ് പ്ലേസ്‌മെന്റിലൂടെ ജോലി ഉറപ്പാക്കുമെന്നും പത്രിക ഉറപ്പുനൽകുന്നു. കേരളത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കുക, ലൈഫ് മിഷൻ 2.0 നടപ്പിലാക്കുക, അതിവേഗ റെയിൽപാതയ്ക്കുള്ള ശ്രമം തുടരുക എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.

അഭ്യസ്തവിദ്യരായ യുവാക്കളുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ, റബർ ഉൾപ്പെടെയുള്ള തോട്ടവിളകളുടെ താങ്ങുവില വർദ്ധിപ്പിക്കൽ, അഞ്ച് ലക്ഷം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കൽ എന്നിവയും എൽഡിഎഫ് ലക്ഷ്യമിടുന്നു. വിജ്ഞാന സമ്പദ്‌ഘടനയിലേക്കുള്ള പരിവർത്തനത്തിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നും വിഴിഞ്ഞം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 75 വയസ്സ് കഴിഞ്ഞവരെ അവഹേളിക്കുന്നവർ ചരിത്രം പഠിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.

article-image

dvszadsdsasda

You might also like

  • NEC

Most Viewed