500 കോടിയുടെ കോഴ ആരോപണം: ബി.ജെ.പി - ഷിൻഡെ പോര് തെരുവിലേക്ക്; മഹാരാഷ്ട്ര രാഷ്ട്രീയം പുകയുന്നു


ഷീബ വിജയൻ


മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ഭരണസഖ്യത്തിൽ വിള്ളലുകൾ രൂക്ഷമാകുന്നു. മറാത്ത സംവരണ പ്രക്ഷോഭകൻ മനോജ് ജരാങ്കെ-പാട്ടീൽ പുറത്തുവിട്ട 500 കോടി രൂപയുടെ കോഴ ആരോപണ അടങ്ങിയ ഓഡിയോ ക്ലിപ്പാണ് പുതിയ തർക്കങ്ങൾക്ക് വഴിതുറന്നത്.

2024ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറാത്ത പ്രക്ഷോഭത്തെ തണുപ്പിക്കാൻ ബി.ജെ.പി 500 കോടി രൂപ നൽകിയെന്നാണ് ഓഡിയോയിലെ ആരോപണം. ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിൻഡെ വഴിയാണ് ഈ തുക കൈമാറിയതെന്നും പറയപ്പെടുന്നു. ആരോപണം നിഷേധിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഷിൻഡെയും രംഗത്തെത്തിയെങ്കിലും, സഖ്യത്തിനുള്ളിലെ അസംതൃപ്തി പുകയുകയാണ്. ഷിൻഡെയെ രാഷ്ട്രീയമായി തകർക്കാൻ ബി.ജെ.പിക്കുള്ളിൽ തന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ശിവസേന മുതിർന്ന നേതാക്കൾ തുറന്നടിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇരുകക്ഷികളും തമ്മിലുള്ള സീറ്റ് വിഭജനത്തെയും ഈ അവിശ്വാസം കാര്യമായി ബാധിച്ചേക്കും.

article-image

sdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed