പൊലീസിന്റെ പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ; ഹർജി കോടതി തള്ളി
ശാരിക
ന്യൂഡൽഹി: എസ്.ഐ.ആറിനെതിരായ പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഡൽഹി പൊലീസ് മുന്നോട്ടുവെച്ച പീസ് ബോണ്ടിൽ (സമാധാന കരാർ) ഒപ്പുവെക്കില്ലെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ വ്യക്തമാക്കി. പൊലീസ് അയച്ച പീസ് ബോണ്ട് നോട്ടീസിനെതിരെ നേഹ നൽകിയ ഹർജി വിചാരണക്കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ന്യൂഡൽഹിയിലെ മണ്ഡി ഹൗസിന് സമീപം പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചെങ്കിലും, ആളുകളെ നിരോധനാജ്ഞ ലംഘിക്കാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവർക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഒരു വർഷത്തേക്ക് സമാധാനം പാലിക്കുമെന്ന് ഉറപ്പുനൽകുന്ന 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്നായിരുന്നു നോട്ടീസിലെ നിർദേശം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 126-ാം വകുപ്പ് പ്രകാരം ഒക്ടോബർ 17-നാണ് ഡൽഹി പൊലീസ് നേഹ ബോറയ്ക്ക് ഈ നോട്ടീസ് നൽകിയത്. ക്രമസമാധാന ലംഘനത്തിനോ പൊതുശാന്തി തകർക്കുന്നതിനോ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഇത്തരം ബോണ്ടുകൾ ആവശ്യപ്പെടാൻ നിയമപരമായ അധികാരമുള്ളത്. 10,000 രൂപയുടെ ബോണ്ടും ജാമ്യക്കാരനെയും ഹാജരാക്കി ഒക്ടോബർ 19-ന് നേരിട്ടെത്തി കാരണം ബോധിപ്പിക്കാനായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ, അഭിഭാഷകനായ അഭിക് ചിമ്നി മുഖേന ഫയൽ ചെയ്ത ഹർജിയിൽ പൊലീസിന്റെ നോട്ടീസ് തികച്ചും അവ്യക്തവും വസ്തുതാവിരുദ്ധവുമാണെന്ന് നേഹ ബോറ വ്യക്തമാക്കി.
്ിേി

