സി.ജെ.പിയെ പിന്തുണയ്ക്കില്ല; അജണ്ടകൾ വേറെയെന്ന് കെ. അണ്ണാമലൈ


ശാരിക

ചെന്നൈ: കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി) ഒരിക്കലും പിന്തുണ നൽകില്ലെന്ന് തമിഴ്നാട് ബി.ജെ.പി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. സി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയും ബി.ജെ.പിയുടെ നിലപാടുകളും തീർത്തും വ്യത്യസ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾ നടത്താൻ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സി.ജെ.പിയുടെ പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ കൈക്കൊണ്ട കർശന നടപടികളെ അണ്ണാമലൈ മുൻപ് വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നുതന്നെ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത സി.ജെ.പി പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ വിമർശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, അല്ലാതെ പാർട്ടിയെ പിന്തുണച്ചിട്ടില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed