തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ വൻ മോഷണം: രണ്ട് കോടി വിലവരുന്ന ആനക്കൊമ്പുകൾ കവർന്നു


ശാരിക l കേരളം

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയിൽ വൻ മോഷണം നടന്നു. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകളാണ് മോഷ്ടിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം നടന്ന ഒരു പാർട്ടിക്ക് ശേഷമാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. 1929-ൽ സംസ്ഥാന സർക്കാർ മിലിട്ടറിക്ക് കൈമാറിയ ചരിത്രപ്രധാനമായ ആനക്കൊമ്പുകളാണ് ഇവ. സംഭവത്തിൽ വ്യാഴാഴ്ച പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

gdgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed