എപ്സ്റ്റീൻ ഫയലിൽ മാർക്ക് സക്കർബർഗും; പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്


ഷീബ വിജയൻ
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ പാർട്ടികളിൽ പങ്കെടുത്ത പ്രമുഖരുടെ പട്ടികയിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഉൾപ്പെട്ടതായി റിപ്പോർട്ട്. ഇലോൺ മസ്കിനൊപ്പം സക്കർബർഗ് നിൽക്കുന്ന പാർട്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നു. താൻ ഇത്തരം പാർട്ടികളിൽ പങ്കെടുത്തിട്ടില്ലെന്ന മസ്കിന്റെ വാദവും ഇതോടെ പൊളിഞ്ഞു. 2015-ൽ എപ്സ്റ്റീൻ ഇമെയിലിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. പേപാൽ സഹസ്ഥാപകൻ പീറ്റർ തീൽ അടക്കമുള്ള പ്രമുഖർ വിരുന്നിൽ പങ്കെടുത്തതായാണ് വിവരം. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടും പ്രമുഖർ എപ്സ്റ്റീനുമായി ബന്ധം പുലർത്തിയിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

article-image

sdvsdfsda

You might also like

  • NEC

Most Viewed