സെവൻ ആർട്ട്‌സ് കൾച്ചറൽ ഫോറം കുടുംബസംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സെവൻ ആർട്ട്‌സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മനാമ ഹാപ്പി ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രവാസലോകത്തെ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.
വൈവിധ്യമാർന്ന കലാപരിപാടികളാണ് സംഗമത്തിന്റെ ഭാഗമായി അരങ്ങേറിയത്. ശരണ്യ, നിത, രേഷ്മ, സുരമ്യ എന്നിവർ നേതൃത്വം നൽകിയ ഗാനമേള സദസ്സിന് സംഗീതവിരുന്നായി. ബിനു കോന്നി അവതരിപ്പിച്ച മാജിക് ഷോ, വിവിധ നൃത്തങ്ങൾ, മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള ഗെയിമുകൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഫോറം ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, സെക്രട്ടറി ബൈജു മലപ്പുറം, ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൺവീനർ സുനീഷ് എം.എസ്, മണിക്കുട്ടൻ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്, മിനി റോയ്, മുബീന മൻഷീർ, ദീപ്തി റിജോയ്, ലിബി ജയ്സൺ, ബോബി പുളിമൂട്ടിൽ, വിനോദ് അരൂർ, ജയ്സൺ വർഗീസ്, സലീം നൗഷാദ്, സുബി തോമസ്, അരുണിമ ശ്രീജിത്ത്, ബോബി പാറയിൽ, അജിത് കുമാർ കണ്ണൂർ, മനോജ് പീലിക്കോട്, മൻഷീർ കൊണ്ടോട്ടി, രാജേഷ് പെരുങ്കുഴി, സത്യൻ പേരാമ്പ്ര, ജ്യോതിഷ് പണിക്കർ, അനിൽ യുകെ, സ്മിതാ മയ്യന്നൂർ, സുഭാഷ് തോമസ്, മോൻസി ബാബു, വിനോദ് ഡാനിയേൽ, ലിജു പാപ്പച്ചൻ തുടങ്ങിയവർ സംഗമത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ പ്രോഗ്രാമുകളുടെ ഏകോപനത്തിന് റോയ് മാത്യു, സാമുവൽ മാത്യു, ശ്രീജിത്ത് കെ.എസ്, ദീപു, ഹുസൈൻ വയനാട്, സുജി തോമസ് എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്നോടെയാണ് കുടുംബസംഗമം സമാപിച്ചത്.
sdfdsf


