മോദിയെ വിമർശിച്ചതിന് 'ദി വയറി'ന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ ബ്ലോക്ക് ചെയ്തു


ഷീബ വിജയൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന കാർട്ടൂൺ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് പ്രമുഖ ഓൺലൈൻ മാധ്യമമായ 'ദി വയറി'ന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ ബ്ലോക്ക് ചെയ്തു. രണ്ട് മണിക്കൂറോളം അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഒരു പ്രത്യേക വീഡിയോ നീക്കം ചെയ്യാൻ കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടപ്പോൾ മെറ്റ അക്കൗണ്ട് മുഴുവനായി ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. സമാനമായ രീതിയിൽ 'ദേശാഭിമാനി', 'നോക്യാപ്പ്' എന്നിവയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും മെറ്റ ഡിസേബിൾ ചെയ്തിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് മാധ്യമങ്ങൾ ആരോപിച്ചു.

article-image

ddsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed