സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണ്ണയത്തിന് ഡിജിറ്റൽ സംവിധാനം വരുന്നു


ഷീബ വിജയൻ
2026-ലെ ബോർഡ് പരീക്ഷകൾ മുതൽ പ്ലസ് ടു മൂല്യനിർണ്ണയത്തിന് ഓൺ സ്‌ക്രീൻ മാർക്കിങ് (OSM) രീതി നടപ്പാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. മൂല്യനിർണ്ണയത്തിൽ കൂടുതൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കാനാണ് ഈ ഡിജിറ്റൽ സംവിധാനം കൊണ്ടുവരുന്നത്. അധ്യാപകർക്ക് സ്വന്തം സ്കൂളുകളിൽ ഇരുന്ന് തന്നെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താം എന്നത് വലിയ ആശ്വാസമാകും. മാർക്കുകൾ കൂട്ടുന്നതിലെ പിശകുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. പത്താം ക്ലാസ് മൂല്യനിർണ്ണയത്തിൽ നിലവിലെ രീതി തന്നെ തുടരും. അധ്യാപകർക്ക് ഇതിനാവശ്യമായ പരിശീലനവും സാങ്കേതിക സഹായത്തിനായി കോൾ സെന്ററുകളും ബോർഡ് സജ്ജമാക്കും.

article-image

dssdda

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed